വൈദ്യുതി ഉപയോഗ നിരക്ക് പരിഷ്‌കരണം; വൈകിട്ട് 6 മുതല്‍ 10 വരെയുള്ള വൈദ്യുതോപയോഗത്തിന് 20% കൂടുതല്‍ നിരക്ക് ഈടാക്കിയേക്കാം

തിരുവനന്തപുരം: വൈദ്യുതി ഉപയോഗത്തിന് വ്യത്യസ്തസമയങ്ങളില്‍ വ്യത്യസ്ത നിരക്ക് ഈടാക്കുന്ന രീതി ഗാര്‍ഹികോപഭോക്താക്കളില്‍ കൂടുതല്‍പേര്‍ക്ക് ബാധകമാക്കാന്‍ കെഎസ്ഇബിയില്‍ ആലോചന. നടപ്പായാല്‍ വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയുള്ള വൈദ്യുതോപയോഗത്തിന് 20 ശതമാനംവരെ കൂടുതല്‍ നിരക്ക് ഈടാക്കും.നിലവില്‍ മാസം 500 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വീടുകള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും മാത്രമാണ് പ്രസ്തുത രീതി നടപ്പാക്കിയത്. എന്നാല്‍ 500 യൂണിറ്റില്‍ത്താഴെ ഒരു നിശ്ചിതപരിധിവരെ ഉപയോഗിക്കുന്ന വീടുകള്‍ക്കും ഇതേരീതി ബാധകമാക്കാനാണ് ആലോചന. അടുത്ത വര്‍ഷത്തേക്ക് നിരക്ക് പരിഷ്‌കരണത്തിന് റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമ്പോള്‍ ഈ നിര്‍ദേശം ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകളാണ് കെഎസ്ഇബിയില്‍ നടക്കുന്നത്. കമ്മിഷന്‍ അംഗീകാരം നല്‍കിയാല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ കൊണ്ടുവരും

spot_img

Related news

മലപ്പുറം വളാഞ്ചേരി മണ്ണത്ത്പറമ്പില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി 2 പേര്‍ കസ്റ്റഡിയില്‍

വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മൂന്ന് ദിവസം മുമ്പ് രാത്രിയില്‍...

ഇന്ന് മുതൽ കാലവർഷം കനക്കാൻ സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ

സംസ്ഥാനത്ത് കാലവർഷം ഇന്ന് മുതൽ ശക്തമാകാൻ സാധ്യത. ഇന്ന് മൂന്നു...

യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോര്‍...

തൃശൂരിന് പിന്നാലെ പാലക്കാടും നേരിയ ഭൂചലനം

പാലക്കാട്: തൃശൂരിന് പിന്നാലെ പാലക്കാടും നേരിയ ഭൂചലനം. പാലക്കാട് തിരുമിറ്റക്കോടാണ് ഭൂചലനം...

കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പത്തനംതിട്ട: കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന...