കോഴിക്കോട് എടച്ചേരിയില്‍ എട്ടുപേര്‍ക്ക് മിന്നലേറ്റു. ഉച്ചക്ക് രണ്ടരയോടെ എടച്ചേരി നോര്‍ത്തിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. ഇരുപതോളം ആളുകളാണ് ജോലിയില്‍ ഉണ്ടായിരുന്നു.
ഏഴുപേരെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയിലും കാലിന് പൊള്ളലേറ്റ ഒരാളെ വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് സാരമുള്ളതല്ല.