തവനൂര്‍:എടയൂര്‍ മുളക് ഭൗമ സൂചിക സര്‍ട്ടിഫിക്കറ്റ് തവനൂര്‍ കാര്‍ഷിക കോളജില്‍ നടന്ന ചടങ്ങില്‍ വെച്ചു സമ്മാനിച്ചു . കര്‍ഷകര്‍ ജനപ്രതിനിധി കള്‍, കൃഷി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെ നേതൃത്വത്തില്‍ എടയൂര്‍ മുളകിന് ഭൗമ സൂചിക പദവി ലഭിച്ചിരുന്നു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പി?ന്റെ സഹായത്തോടെ കാര്‍ഷിക സര്‍വകലാശാല, എടയൂര്‍ മുളക് കൃഷി ചെയ്യുന്ന കര്‍ഷകര്‍ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഭൗമസൂചിക പദവി നേടാന്‍ സഹായകരമായത്. മുന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്ര ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദവി ലഭിച്ചത്.
ഭൗമ സൂചിക രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിലൂടെ നാടന്‍ ഉല്പന്നങ്ങള്‍ക്ക് ദേശത്തും വിദേശത്തും സ്വന്തമായ ഒരു സ്ഥാനം നേടുവാന്‍ സഹായകരമാകുന്നത്