സംസ്ഥാനത്ത് നാല് ട്രെയിനുകളില്‍ ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ ഈ ആഴ്ച മുതല്‍ കുറയും; എസി ത്രീ ടയര്‍ കോച്ച് ഉള്‍പ്പെടുത്തും

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന നാല് ട്രെയിനുകളില്‍ ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ ഈ ആഴ്ച മുതല്‍ കുറയും. പകരം എസി ത്രീ ടയര്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തു. മംഗളൂരുതിരുവനന്തപുരം, തിരുവനന്തപുരംമംഗളൂരു മാവേലി എക്‌സ്പ്രസ് (16603, 16604), മംഗളൂരുചെന്നൈ, ചെന്നൈമംഗളൂരു സൂപ്പര്‍ഫാസ്റ്റ് മെയില്‍ (12602, 12601), ചെന്നൈമംഗളൂരു, മംഗളൂരുചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് (22637, 22638), മംഗളൂരു തിരുവനന്തപുരം, തിരുവനന്തപുരംമംഗളൂരു മലബാര്‍ എക്‌സ്പ്രസ് (16630, 166290) എന്നീ ട്രെയിനുകളിലാണ് സ്ലീപ്പര്‍ കോച്ച് വെട്ടിക്കുറച്ചത്. ഇതോടെ ഈ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം ഒമ്പതായി കുറയും. മാവേലി എക്‌സ്പ്രസില്‍ പുതിയ തീരുമാനം നാളെ മുതല്‍ നടപ്പാക്കും.
വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് ത്രീ ടയര്‍ എസി കോച്ച് ഉള്‍പ്പെടുത്തുന്നത്. ഒരു സ്ലീപ്പര്‍ കോച്ച് മാറ്റി പകരം ത്രീ ടയര്‍ എസി കോച്ച് ഉള്‍പ്പെടുത്തുമ്പോള്‍ നാലിരട്ടി വരുമാനം ഉണ്ടാകുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്.

മാവേലിയില്‍ തിരുവനന്തപുരത്തേക്ക് തിങ്കളാഴ്ച മുതലും മംഗളൂരുവിലേക്ക് ചൊവ്വാഴ്ച മുതലും കോച്ച് മാറ്റം നിലവില്‍ വരും. മംഗളൂരുചെന്നൈ സൂപ്പര്‍ഫാസ്റ്റ് മെയിലില്‍ 13, 14 തീയതികളിലും വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ 15, 16 തീയതികളിലും മലബാര്‍ എക്‌സ്പ്രസില്‍ 17, 18 തീയതികളിലും കോച്ച് മാറ്റം പ്രാബല്യത്തില്‍ വരും.

അതേസമയം പുതിയ കോച്ച് മാറ്റം സാധാരണക്കാരായ യാത്രക്കാരെ സാരമായി ബാധിക്കുകയും യാത്രാദുരിതം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് റെയില്‍വേ യാത്രക്കാരുടെ കൂട്ടായ്മകള്‍ പറയുന്നു. സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത് സ്ലീപ്പര്‍ കോച്ചുകളെയാണ്. പെട്ടെന്നുള്ള യാത്രകള്‍ക്ക് ടിക്കറ്റെടുക്കേണ്ട പ്രീമിയം തത്ക്കാല്‍ നിരക്കുകള്‍ ഫ്‌ലെക്‌സി ആയതിനാല്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും ഏറെയാണ്. ഇത് എസി ത്രീ ടയര്‍ കൂടിയാകുമ്പോള്‍ ചെലവ് ഇരട്ടിയിലേറെയാകും.

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...