തിരുവനന്തപുരം: ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 3ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയങ്ങള്‍ക്കും പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും സര്‍വ്വകലാശാലാ പഠനവിഭാഗങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെയ്പ്പ് ഒക്ടോബര്‍ രണ്ടിന് നടക്കുന്നതിനാല്‍ മൂന്നാം തിയതി തിങ്കളാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. ഇതിന് പകരം മറ്റേതെങ്കിലും ദിവസം പ്രവര്‍ത്തിദിനമാക്കുന്ന കാര്യം അതത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അറിയിപ്പുണ്ട്.