മദ്യലഹരിയിലെത്തിയ പിതാവ് മനോദൗര്‍ബല്യമുള്ള അമ്മയെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച 15 വയസ്സുകാരനു പരുക്ക്.
മുഖത്തും കഴുത്തിനും പരുക്കേറ്റ കുട്ടിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണു കുട്ടിക്കു പിതാവിന്റെ മര്‍ദനമേറ്റത്. അമ്മയും മകനും റോഡിലിറങ്ങി നിലവിളിക്കുന്നതു കേട്ട് നാട്ടുകാരാണു പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തിയതോടെ പ്രതി കടന്നുകളഞ്ഞു. പൊലീസ് ഇടപെട്ടാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. രക്ഷിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസെടുത്തതായി നെടുങ്കണ്ടം പൊലീസ് അറിയിച്ചു.