റെയില്‍വേ സ്റ്റേഷനിൽ നിന്നും ബുള്ളറ്റുമായി മുങ്ങി; കള്ളന്‍ എഐ ക്യാമറയില്‍; അറസ്റ്റ് 

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്കുമായി കടക്കുന്നതിനിടെ എഐ കാമറിയില്‍ കുടുങ്ങി കള്ളന്‍ പിടിയിലായി. കാസര്‍കോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കിൽ സഞ്ചരിച്ച മോഷ്ടാവിന്റെ ചിത്രം എഐ കാമറയില്‍ പതിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. 

നാലാം തീയതി രാവിലെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് പുറത്തുള്ള പാര്‍ക്കിങ്ങില്‍ നിന്നും ബുള്ളറ്റ് മോഷണം പോകുന്നത്. തുടര്‍ന്ന് തലശേരിയിലെ കൊടുവള്ളിയില്‍ വെച്ചാണ് ഹെല്‍മെറ്റ് ഇടാതെ വരുന്ന പ്രതിയുടെ ദൃശ്യം എഐ കാമറയില്‍ പതിയുന്നത്.

പിന്നീട് മറ്റൊരു വാഹന മോഷണ കേസില്‍ പ്രതി പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പ്രതിയുടെ ചിത്രവും എഐ കാമറയില്‍ പതിഞ്ഞ ചിത്രവും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...