വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രധാരണം മൗലിക അവകാശമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഹിജാബ് കേസ് വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടി സ്വാഗതം ചെയ്ത് മുസ്ലിം ലീഗും സമസ്തയും. വിശാല ബെഞ്ചില്‍ പ്രതീക്ഷയുണ്ടെന്ന് സമസ്ത പ്രതികരിച്ചു. കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കിയ ജസ്റ്റിസ് സുധാന്‍ശു ധൂലിയയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് എസ്!വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ജുഡീഷ്യറി പൂര്‍ണമായും സംഘപരിവാറിന് വഴങ്ങിയിട്ടില്ലെന്നും തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കപ്പെട്ടെന്നും നാസര്‍ ഫൈസി കൂടത്തായി വ്യക്തമാക്കി.

കോടതി അവധാനതയോടെ വിഷയത്തില്‍ ഇടപെട്ടു എന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രധാരണം മൗലിക അവകാശമാണ്. ലോകത്താകമാനം ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമുള്ള ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാകും. ഹിജാബ് എവിടെയും നിരോധിത വസ്ത്രമല്ല. വിവിധ മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

spot_img

Related news

മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ -കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു....

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി...

കനത്ത മഴയും മൂടല്‍ മഞ്ഞും; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു

മലപ്പുറം: കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട...

മഹൽ ഇൻദ നെയിം ഓഫ് ഫാദർ സിനിമയിലെ അഭിനയത്തിന് ഉണ്ണിനായർക്ക് പ്രത്യേക ജൂറി പരാമർശം

മഹൽ ഇൻദ നെയിം ഓഫ് ഫാദർ സിനിമയിലെ അഭിനയിത്തിന് ഉണ്ണിനായർക്ക് പ്രത്യേക...

മലയാളി ഉംറ തീര്‍ത്ഥാടക മക്കയില്‍ നിര്യാതയായി

റിയാദ്: മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂര്‍ തോണിക്കല്ല് പാറ സ്വദേശിനി പുളിയക്കോട് മുണ്ടോടന്‍...