പാലക്കാട് കുഴല്‍മന്ദത്ത് നായ കുറകെ ചാടി ബൈക്ക് യാത്രികയ്ക്കു ദാരുണാന്ത്യം. കുത്തനൂര്‍ കുന്നുകാട് വീട്ടില്‍ പഴനിയുടെ ഭാര്യ ഉഷ (46) ആണ് മരിച്ചത്. നെച്ചുള്ളി പാലത്തിന് സമീപത്ത് ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് മരിച്ചത്.
കെട്ടിട നിര്‍മാണ ജോലി കഴിഞ്ഞ്, അയല്‍വാസിയുടെ ബൈക്കില്‍ വരികയായിരുന്നു ഉഷ. നെച്ചുള്ളി പാലത്തിന് സമീപത്ത് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍നിന്നും ഇരുവരും തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉഷയെ കുഴല്‍മന്ദം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുന്ന വഴി പള്‍സ് കുറവായതിനെ തുടര്‍ന്ന് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച മൃതദേഹം ബന്ധങ്ങള്‍ക്ക് വിട്ടുനല്‍കുംമകള്‍:നിഷ.