ജലസ്രോതസ്സുകളില്‍നിന്ന് പ്രളയ അവശിഷ്ടങ്ങള്‍ നീക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം : മാര്‍ച്ച് 25നകം വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കണം

മലപ്പുറം: പ്രളയ സാഹചര്യം ഇല്ലാതാക്കാനായി ജില്ലകളിലെ പുഴകളിലും പോഷക നദികളിലും കൈതോടുകളിലും ചെക്ക് ഡാമുകളിലും അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തര നടപടിക്ക് ജില്ലാ കളക്ടര്‍ വി
വി ആര്‍ പ്രേം കുമാര്‍ ഉത്തരവിട്ടു. ജലസ്രോതസുകളില്‍ പ്രളയത്തില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ കാര്യക്ഷമമായും സമയബന്ധിതമായും നീക്കം ചെയ്യുന്നത് ഉറപ്പുവരുത്താന്‍ ജില്ലാ സമിതി, പഞ്ചായത്ത്, നഗരസഭാതല സമിതി എന്നിവ പുനസംഘടിപ്പിച്ചും ബ്ലോക്ക് തലത്തില്‍ സമിതി രൂപീകരിച്ചും ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പുഴകളുടെ
കൈവഴികളിലും കൈതോളുകളിലും ചെക്ക് ഡാമുകളിലും സംയുക്ത പരിശോധന നടത്തി മാര്‍ച്ച് 25നരം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിനിധി, അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, ഓരോ പുഴയുടെയും ചുമതലയുള്ള ഇറിഗേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന മൂന്നംഗസംഘത്തെയാണ് ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയത്.പുഴകളില്‍ ജലം സുഗമമായി ഒഴുകിപ്പോകുന്നതിന് തടസം സൃഷ്ടിക്കുന്ന പ്രളയാവശിഷ്ടങ്ങള്‍ മാനവവിഭവ ശേഷി ഉപയോഗിച്ച് നീക്കം ചെയ്യാനുകുമോയെന്നും യന്ത്രങ്ങളുടെ സഹായം വേണ്ടി വരുമോയെന്നും ഉദ്യോഗസ്ഥ സംഘം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തു
ടര്‍നടപടികള്‍.

highlights: district-collector, flood

spot_img

Related news

അനധികൃത ക്വാറികൾക്കും മണ്ണെടുപ്പിനുമെതിരെ കർശന നടപടി; മലപ്പുറത്ത് പ്രത്യേക പരിശോധനാ സംഘം

മലപ്പുറം: ജില്ലയിലെ അനധികൃത ചെങ്കൽ, കരിങ്കൽ ക്വാറികൾക്കും അനുമതിയില്ലാത്ത മണ്ണെടുപ്പിനുമെതിരെ കർശന...

മൂടാൽ എംപെയർ കോളേജ് ഓഫ് സയൻസ് മാഗസിൻ “രണ്ടാം മുറ” പ്രകാശനം ചെയ്തു

മൂടാൽ എംപെയർ കോളേജ് ഓഫ് സയൻസിലെ മാഗസിന് "രണ്ടാം മുറ" പ്രകാശനം...

എടവണ്ണപ്പാറയിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചു; ഇരുപതുകാരനായ യുവാവിന് ദാരുണാന്ത്യം

എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

കുറ്റിപ്പുറം ബസ് അപകടം: അമിതവേഗതയാണ് ദുരന്തത്തിന് കാരണമെന്ന് എംവിഡി റിപ്പോർട്ട്; വേഗത പരിധിയുടെ ഇരട്ടിയിലധികം

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിതവേഗമാണെന്ന് മോട്ടോർ വാഹന...