സംവിധായക-പ്ലസ്ടു വിദ്യാര്‍ത്ഥിനി; ‘ക്ലാസ് ബൈ എ സോള്‍ജ്യര്‍’ പോസ്റ്റര്‍ പുറത്തുവിട്ടു

വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു. കാര്‍ഗില്‍ യുദ്ധം വിജയിപ്പിച്ച ഇന്ത്യന്‍ സൈനികരെ ആദരിക്കുന്ന ഭാഗമായിട്ടാണ് കാര്‍ഗില്‍ ദിനമായ ഇന്ന് പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുള്ളത്.

ഗായകനും നടനും വിജയ് യേശുദാസ് ഈ ചിത്രത്തില്‍ സൈനിക നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രം ‘സാഫ്‌നത്ത് ഫ്‌നെയാ’ ഇന്റര്‍നാഷണല്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു.

കലാഭവന്‍ ഷാജോണ്‍, മീനാക്ഷി, ശ്വേത മേനോന്‍, ഡ്രാക്കുള സുധീര്‍, കലാഭവന്‍ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. പ്രമീളാദേവി, വിമല്‍ രാജ്, ഹരി പത്തനാപുരം, ബ്രിന്റാ ബെന്നി, ജിഫ്‌ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോന്‍ പാറയില്‍, അനുദേവ് ??കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമന്‍, ലിജോ മധുരവേലി, ധനലക്ഷ്മി തുടങ്ങി പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

ളാക്കാട്ടൂര്‍ എം.ജി.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ചിന്മയി ഈ ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയായി മാറിയിരിക്കുകയാണ്. സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനില്‍രാജാണ്. ഛായാഗ്രഹണം ബെന്നി ജോസഫ് നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍ റെക്‌സണ്‍ ജോസഫ് , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുഹാസ് അശോകന്‍.
കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടര്‍പ്രമീള ദേവി എന്നിവരുടെ വരികള്‍ക്ക് എസ് ആര്‍ സൂരജ് സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മന്‍സൂര്‍ അലി. കല ത്യാഗു തവന്നൂര്‍. മേക്കപ്പ് പ്രദീപ് രംഗന്‍. കോസ്റ്റ്യൂം സുകേഷ് താനൂര്‍. അസ്സി ഡയറക്ടര്‍ ഷാന്‍ അബ്ദുള്‍ വഹാബ്,അലീഷ ലെസ്സ്‌ലി റോസ്, പി. ജിംഷാര്‍. ബി ജി എം ബാലഗോപാല്‍. കൊറിയോഗ്രാഫര്‍ പപ്പു വിഷ്ണു, വിഎഫ്എക്‌സ് ജിനേഷ് ശശിധരന്‍ (മാവറിക്‌സ് സ്റ്റുഡിയോ). ആക്ഷന്‍ ബ്രൂസിലിരാജേഷ്. ഫിനാന്‍സ് കണ്‍ട്രോളര്‍ അഖില്‍ പരക്ക്യാടന്‍, ധന്യ അനില്‍. സ്റ്റില്‍സ് പവിന്‍ തൃപ്രയാര്‍, ഡിസൈനര്‍ പ്രമേഷ് പ്രഭാകര്‍. ക്യാമറ അസോസിയേറ്റ് രതീഷ് രവി.

spot_img

Related news

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,14,159...

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസ ഇടത് സ്വതന്ത്രന്‍

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായിമുസ്ലിം ലീഗ്...

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, വ്യാജ ജോലി വാഗ്ദാനങ്ങളില്‍ വീഴരുത്; വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളില്‍...

ആറ്റുകാല്‍ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ.എറണാകുളം തിരുവനന്തപുരം...

സ്വര്‍ണവില കുറഞ്ഞു; 46,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ...