നിയ ഫൈസലിന്റെ മരണം: ചികിത്സാ പിഴവില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്

കൊല്ലം: പുനലൂരിൽ പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ ചികിത്സിച്ച ആശുപത്രികളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് നൽകേണ്ട ഇമ്യൂണോഗ്ലോബുലിൻ വാക്സിൻ കൃത്യമായ അളവിൽ നൽകിയിട്ടുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയയുടെ അമ്മ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്. വിവിധ ആശുപത്രികളിലെ ചികിത്സാ രേഖകളും കുട്ടിക്ക് നൽകിയ വാക്സിന്റെ വിവരങ്ങളും പരിശോധിച്ച ശേഷമാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്.

അതേസമയം, പുനലൂർ പൊലീസ് അന്വേഷിക്കുന്ന കേസിന്റെ തുടർനടപടികൾ ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

2025 ഏപ്രിൽ എട്ടിനാണ് കുന്നിക്കോട് വിളക്കുടിയിലെ വീടിന് സമീപത്തുവെച്ച് നിയയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് വിവിധ ആശുപത്രികളിൽ കുട്ടിക്ക് ചികിത്സ നൽകി. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയും ചെയ്തു.

എന്നാൽ ചികിത്സയിലിരിക്കെ നിയ മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നാലെ ചികിത്സയിൽ വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് അമ്മ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയത്.

ചികിത്സാ പിഴവില്ലെന്ന ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ പുറത്തുവന്നതോടെ കേസിൽ അന്വേഷണത്തിന്റെ തുടർനടപടികൾ നിർണായകമാവുകയാണ്.

Related news

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; യുവാവിന് ആറ് വർഷവും രണ്ട് മാസവും തടവും പിഴയും

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് ആറ് വർഷവും രണ്ട്...

വിനോദയാത്രയ്ക്കിടെ ബസിൽ വീണ് പരിക്കേറ്റ യാത്രികന് 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിനോദയാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ വീണ് പരിക്കേറ്റ യാത്രക്കാരന് 45,000 രൂപ നഷ്ടപരിഹാരം...

എസ്ഐആർ: അഞ്ച് സംസ്ഥാനങ്ങളിലായി 2.29 കോടി വോട്ടർമാർ കുറഞ്ഞു

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക...

ശ്രീശങ്കരാചാര്യ സർവകലാശാലാ സമരം: വിദ്യാർഥികൾക്ക് പിന്തുണയുമായി മുൻ വി.സിമാരും പ്രോ വി.സിമാരും

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി മുൻ വൈസ്...

പുതിയ ബാർ ലൈസൻസ് വിവാദം: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു

തിരുവനന്തപുരം: പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി എക്സൈസ്...