തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയില്‍ നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവര്‍ത്തക ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ചയായി സമരം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യനില കണക്കിലെടുത്താണ് ഇവരെ ആശുപത്രിയിലാക്കിയത്.മുമ്പ് ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവര്‍ തിരികെയെത്തി നിരാഹാരം തുടരുകയായിരുന്നു. അനിശ്ചിതകാല നിരാഹാര സമരം രണ്ടാഴ്ച പിന്നിടുമ്പോഴും ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ബഹുജന മാര്‍ച്ച് നടത്താന്‍ സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്.