കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്‌സര്‍ പുരസ്‌കാരം

ന്യൂയോര്‍ക്ക്: താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്‌സര്‍ പുരസ്‌കാരം. രണ്ടാം തവണയാണ് ഡാനിഷ് പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവാകുന്നത്. ഇന്ത്യയില്‍ കോവിഡ് മരണം വ്യാപകമായ സമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ക്കാണ് പുരസ്‌കാരം. മരണാനന്തര ബഹുമതിയായാണ് ഡാനിഷ് സിദ്ദിഖിക്ക് പുലിറ്റസര്‍ നല്‍കിയത്. അദ്ദേഹത്തോടൊപ്പം റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരായ അദ്‌നാന്‍ അബിദി, സന്ന ഇര്‍ഷാദ് മട്ടൂ, അമിത് ദവെ എന്നിവരും സമ്മാനത്തിന് അര്‍ഹരായി.

കഴിഞ്ഞവര്‍ഷമാണ് അഫ്ഗാനില്‍ താലിബാന്‍ അധിനിവേശം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെടുന്നത്. ഇന്ത്യ ആസ്ഥാനമായുള്ള റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു ഡാനിഷ് സിദ്ദിഖി.

spot_img

Related news

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാകിസ്ഥാന്റെ സ്ഥിരീകരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യയോട് വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ചെന്ന് പാകിസ്താന്റെ സ്ഥിരീകരണം. വ്യോമതാവളങ്ങള്‍ ഇന്ത്യ...

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും;  റിലയൻസ് എയ്‌റോസ്ട്രക്ച്ചറുമായി സഹകരിച്ചാണ് നിർമാണം

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും. കോർപ്പറേറ്റ്, സൈനിക ഉപയോഗത്തിനായി...

രാജ്യത്തെ സെന്‍സസ് രണ്ട് ഘട്ടമായി; 2027 മാര്‍ച്ചിൽ തുടക്കം

സെന്‍സസ് നടത്തുന്നതിനുള്ള ഔദ്യോഗികഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ...

അഹമ്മദാബാദ് വിമാന ദുരന്തം; വിദഗ്ധ സംഘം സ്ഥലത്തെത്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ യുഎസ്, യുകെ വിദഗ്ധ സംഘവും അഹമ്മദാബാദില്‍ എത്തി....

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്; കൂടുതല്‍ കേസുകള്‍ കേരളത്തിൽ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 7,264 ആക്റ്റീവ് കേസുകളാണ്...