കെഎസ്ഇബിയുടെ ലൈനിനു കീഴില്‍ കൃഷി ചെയ്തു; ഉദ്യോഗസ്ഥര്‍ 400 വാഴ വെട്ടിനശിപ്പിച്ചു

മൂവാറ്റുപുഴയില്‍ ടവര്‍ ലൈനിനു കീഴില്‍ കൃഷി ചെയ്തിരുന്ന 400 വാഴ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചു. ഓണത്തിനു വിളവെടുക്കാന്‍ പാകത്തിനു കുലച്ചുനിന്ന വാഴയാണിത്. വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവര്‍ ലൈനിനു കീഴില്‍ കാവുംപുറത്ത് തോമസിന്റെ വാഴത്തോട്ടമാണു നശിപ്പിച്ചത്. 220 കെവി ലൈനിനു കീഴെ വാഴ ഉള്‍പ്പെടെ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്. ടവര്‍ ലൈനിനു കീഴില്‍ നിശ്ചിത അകലം ഉറപ്പാക്കി വീടുവയ്ക്കാന്‍ പോലും അനുമതി നല്‍കുന്നുണ്ട്. ഉയരം വയ്ക്കുന്ന മരങ്ങള്‍ പാടില്ലന്നേ നിയമമുള്ളൂ. തോമസും മകന്‍ അനീഷും ചേര്‍ന്നാണു കൃഷി നടത്തിയിരുന്നത്. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ട്.

മൂലമറ്റത്തു നിന്നെത്തിയ ലൈന്‍ മെയിന്റ്‌നന്‍സ് സബ് ഡിവിഷന്‍ (എല്‍എംഎസ്) ഓഫിസിലെ ഉദ്യോഗസ്ഥരാണു കഴിഞ്ഞ വെള്ളിയാഴ്ച വാഴ വെട്ടിയത്. കെഎസ്ഇബി വാരപ്പെട്ടി ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ശനിയാഴ്ച താലൂക്ക് വികസന സമിതി യോഗത്തില്‍ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചപ്പോള്‍ മാത്രമാണു മൂവാറ്റുപുഴയിലെ കെഎസ്ഇബി ഉന്നതോദ്യോഗസ്ഥര്‍ പോലും സംഭവം അറിഞ്ഞത്. നഷ്ടപരിഹാരം ലഭിക്കുന്നതിനു പരിമിതികളുണ്ടെന്നും വ്യക്തമാക്കി.

ടവര്‍ ലൈനിനു കീഴില്‍ ഇതേ സ്ഥലത്തു കഴിഞ്ഞ വര്‍ഷവും കൃഷിയുണ്ടായിരുന്നു. തടസ്സമില്ലാതെ വിളവെടുക്കുകയും ചെയ്തു. ഇത്തവണ നട്ട വാഴകള്‍ക്ക് ഉയരം കൂടുതലായിരുന്നെന്നും വാഴക്കൈ ലൈനില്‍ തട്ടി വാഴ കത്തുകയും ലൈനില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തുവെന്നും എല്‍എംഎസ് വിഭാഗം അറിയിച്ചു.

spot_img

Related news

അറബിക്കടലില്‍ ന്യൂനമര്‍ദം; ഈയാഴ്ച ശക്തമായ മഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍...

സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍...

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു...

കേരളത്തില്‍ മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു. രാജ്യത്ത് അപൂര്‍വ്വമായി കാണപ്പെടുന്നതും ചെള്ള്...

കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കുറ്റിപ്പുറം : കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത യുവാവിനെ മരിച്ച...