സിപിഎം സംസ്ഥാന സമിതി: ജില്ലയില്‍ നിന്ന് പുതുതായി ഇടം നേടിയത് വി.പി.സാനു

മലപ്പുറം: 75 വയസ്സെന്ന പ്രായപരിധിയില്‍ തട്ടി പി.പി.വാസുദേവന്‍ പുറത്തായപ്പോള്‍ ജില്ലയില്‍നിന്നു സിപിഎം സംസ്ഥാന സമിതിയില്‍ പുതുതായി ഇടം നേടിയത് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്
വി.പി.സാനു. ഈ ഒഴിവാക്കലും ഉള്‍പ്പെടുത്തലും സിപിഎമ്മിലെ തലമുറമാറ്റത്തിന്റെ നേര്‍ച്ചിത്രമായി. ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ്, പി.കെ.സൈനബ, പി.ശ്രീരാമകൃഷ്ണന്‍, പി.നന്ദകുമാര്‍ എംഎല്‍എ എന്നിവര്‍ സംസ്ഥാന സമിതിയില്‍ സ്ഥാനം നിലനിര്‍ത്തി.സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത്തവണയും ജില്ലയ്ക്കു പ്രാതിനിധ്യമില്ല. പുതുതായി ഇടം കണ്ടെത്തിയ എം.സ്വരാജ്. ജില്ലക്കാരനാണെങ്കിലും എറണാകുളം കേന്ദ്രമായാണു പ്രവര്‍ത്തിക്കുന്നത്.2016 മുതല്‍ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായ വി.പി.സാനു വളാഞ്ചേരി സ്വദേശിയാണ്.പിതാവ് വി.പി.സക്കറിയ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമാണ്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ 2 തവണ മത്സരിച്ചിട്ടുള്ള സാനു നിലവില്‍ മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്. എ.വിജയരാഘവനു ശേഷം എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാകുന്ന ആദ്യ മലപ്പുറം ജില്ലക്കാരനാണ്..

spot_img

Related news

വിവാദ പ്രസ്താവന: കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി

മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന വിവാദ പ്രസ്താവനയില്‍...

മുഖ്യമന്ത്രിയുടെ പ്രതികരണം എത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ പി വി അന്‍വര്‍ എംഎല്‍എ.

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി...

എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ....

‘ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപെടണം?’: എസ് ശശിധരന്‍ ഐപിഎസ്

മലപ്പുറം: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ താത്പര്യപെടുന്ന ആളാണ് താനെന്ന് മലപ്പുറം എസ്...