മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ വെച്ച് പെണ്‍കുട്ടിയെ സമസ്ത മത നേതാവ് അപമാനിച്ച സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐ. യാഥാസ്ഥിതിക ചിന്തകളെ സമൂഹം തളയ്ക്കണമെന്ന് പാര്‍ട്ടി പത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് സിപിഐ സമസ്തക്കെതിരെ രംഗത്ത് വന്നത് . ആധുനിക നവോത്ഥാന കേരളത്തില്‍ ഒരു തരത്തിലും വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്ത സംഭവമാണിത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സമുദായത്തിനകത്ത് നിന്ന് തന്നെ പ്രതിരോധം ഉയരണമെന്ന് മുഖംപ്രസംഗത്തില്‍ പറയുന്നു.