സിപിഐ ജില്ലാ സമ്മേളനം 17 മുതല്‍ മഞ്ചേരിയില്‍

മഞ്ചേരി: സിപിഐ 24ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം 17 മുതല്‍ 19 വരെ മഞ്ചേരിയില്‍ നടക്കും. ഹില്‍ട്ടണ്‍ ഓഡിറ്റോറിയത്തിലെ ടി കെ സുന്ദരന്‍ നഗറിലാണ് സമ്മേളനം. 18ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്യുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പി സുബ്രഹ്മണ്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

17ന് വൈകിട്ട് അഞ്ചിന് പതാക, കൊടിമരം, ബാനര്‍, ദീപശിഖ ജാഥകള്‍ കോഴിക്കോട് റോഡില്‍ മാധവന്‍ നായര്‍ സ്മാരകത്തിനുസമീപം സംഗമിക്കും. തുടര്‍ന്ന് കച്ചേരിപ്പടിയില്‍ (ആളൂര്‍ പ്രഭാകരന്‍ നഗര്‍) 3000 പേര്‍ അണിനിരക്കുന്ന റാലിയും പൊതുസമ്മേളനവും സാംസ്‌കാരിക സദസും നടക്കും. കേന്ദ്ര കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്യും

spot_img

Related news

പെരിന്തല്‍മണ്ണയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. സ്വകാര്യ പാരാമെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ...

വേങ്ങരയില്‍ ബീഹാര്‍ സ്വദേശിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ബീഹാര്‍ സ്വദേശിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു....

തേങ്ങ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊന്നാനി: തേങ്ങ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുതുപൊന്നാനി ഹൈദ്രോസ്...

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് പിക്കപ്പ് വാൻ ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരിച്ചു

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് താടിപ്പടിയിൽ പിക്കപ്പ് ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരിച്ചു.ചങ്ങരംകുളം...

ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിനിടെ യുഎഇയില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

റാസല്‍ഖൈമ: ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു....

LEAVE A REPLY

Please enter your comment!
Please enter your name here