കറിയില്‍ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി സംഘര്‍ഷം; 3 പേര്‍ക്ക് കുത്തേറ്റു

കുണ്ടറയില്‍ കോഴിക്കറിക്ക് ഉപ്പ് ഇല്ലെന്നു പറഞ്ഞതിന്റെ പേരില്‍ ഹോട്ടലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ 3 പേര്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക്. മാമ്മൂട് ജംക്ഷനു സമീപം പ്രവര്‍ത്തിക്കുന്ന കുറ്റിയില്‍ ഹോട്ടല്‍ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിന്‍ (31), മുഹമ്മദ് അസര്‍ (29), തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പ്രിന്‍സ് (35) എന്നിവര്‍ക്കാണു കുത്തേറ്റത്.

തലയ്ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ് പ്രിന്‍സിന്റെ മാതൃ സഹോദരന്‍ റോബിന്‍സണ്‍ (40), സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുണ്‍ (23) ഷാഫിനിന്റെ െ്രെഡവര്‍ െ്രെഡവര്‍ റഷീദിന്‍ ഇസ്‌ലാം എന്നിവരാണ് മറ്റു 3 പേര്‍. കേരളത്തില്‍ നിന്ന് ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വില്‍പന നടത്തുന്നവരാണ് തമിഴ്‌നാട് സ്വദേശികള്‍.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. വിളമ്പിയ ചിക്കന്‍ കറിക്ക് ഉപ്പ് കുറവാണെന്നു പ്രിന്‍സ് റോബിന്‍സണിനോട് പറഞ്ഞു. ഇത് കേട്ട ഹോട്ടല്‍ ജീവനക്കാരന്‍ മുഹമ്മദ് ഷാഫിനെ വിളിച്ച് കൊണ്ടു വരികയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. തര്‍ക്കത്തിനിടെ ഷഫീന്‍ റോബിന്‍സണിനെ മര്‍ദിച്ചു. മര്‍ദനമേറ്റ മൂവരും ഹോട്ടല്‍ വിട്ടു പോയി. ഉടന്‍ അരുണിനെയും കൂട്ടി തിരിച്ചു വന്ന് ഹോട്ടല്‍ ജീവനക്കാരുമായി അടിപിടി ഉണ്ടാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയും ആയിരുന്നു. പ്രിന്‍സ്, റോബിന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ഹോട്ടല്‍ ഉടമകളെ വയറ്റില്‍ കുത്തുകയായിരുന്നു. തമിഴ്‌നാട് സ്വദേശികള്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടല്‍ അധികൃതര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

spot_img

Related news

മുട്ടാർ പുഴയിൽ തൃശൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; കഴുത്തിൽ കയർ കുരുക്കിയ നിലയിൽ

കൊച്ചി: കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയായ തൃശൂർ സ്വദേശിയെ മുട്ടാർ...

നെന്മാറയിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മുൻ ബിജെപി സ്ഥാനാർത്ഥി അറസ്റ്റിൽ

ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച പ്രതി പിടിയിൽ. നെന്മാറ പഞ്ചായത്തിലെ 17...

ഞാനും ഭാര്യയും സി.പി.ഐ.എമ്മിലേക്ക്; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ

താൻ ഇനി വെറുമൊരു സഹയാത്രികനല്ലെന്നും സിപിഐഎമ്മിന്റെ ഔദ്യോഗിക പാർട്ടി അംഗത്വം സ്വീകരിക്കുകയാണെന്നും...

കുട്ടികളുടെ സ്കൂൾ യാത്രയിൽ വിട്ടുവീഴ്ചയില്ല; ഓട്ടോറിക്ഷകളിൽ പരിധിയിൽ കൂടുതൽ കുട്ടികളെ കയറ്റരുത്! കർശന നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ കർശന നിർദ്ദേശങ്ങളുമായി മോട്ടോർ...

കൊല്ലം നഗരത്തിൽ ‘സീരിയൽ കില്ലർ’ ഇറങ്ങിയോ? രണ്ടാമത്തെ കൊലപാതകവും ഒരേ ശൈലിയിൽ; ഭീതിയിൽ തീരദേശ നഗരം!

കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങൾ നടത്തിയത് സീരിയൽ കില്ലർ എന്ന സംശയത്തിൽ...