ഡയാലിസിസ് സെന്റര്‍ ആന്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി

കാടാമ്പുഴ: ലോക വൃക്കദിനത്തില്‍ ഡയാലിസിസ് സെന്റര്‍ ആന്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കംകുറിച്ച് കാടാമ്പുഴ ഭഗവതി ദേവസ്വം. നിര്‍ധന വൃക്കരോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന സംരംഭത്തിന്റെ കല്ലിടല്‍ ജനുവരി 24ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളിയാണ് നിര്‍വഹിച്ചത്. അഞ്ചുകോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വൃക്കയുടെ രൂപത്തിലാണ് കെട്ടിടത്തിന്റെ നിര്‍മാണം.

കോഴിക്കോട് ആസ്ഥാനമായ ആര്‍ക്കേഡ് ഗ്രൂപ്പിനാണ് നിര്‍മാണച്ചുമതല. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിന് കീഴില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഡിസ്പെന്‍സറിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും റിസര്‍ച്ച് സെന്ററുമാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്.

spot_img

Related news

പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു

മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു വേങ്ങര കോട്ടുമല...

ഫേസ് വളാഞ്ചേരി യുഎഇ ഫോറം റമദാനിൽ സ്വരൂപിച്ച തുക വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്‌ കൈമാറി

വളാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനറിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽക്കൂടി...

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...