ഭിന്നശേഷി വിദ്യാര്‍ഥിയെ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ ആക്ഷേപിച്ചതായി പരാതി

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ ആക്ഷേപിച്ചതായി പരാതി. തൃക്കാക്കര കൈപ്പടമുകള്‍ സ്വദേശി മുഹമ്മദ് റാഫിയെയാണ് കണ്‍സെഷന്‍ കാര്‍ഡുമായി യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് റാഫിയുടെ കുടുംബത്തിന്റെ ആവശ്യം.

22കാരനായ റാഫി 80 ശതമാനം അംഗപരിമിതിയുള്ളയാളാണ്. ആലുവയിലെ സ്‌പെഷ്യല്‍ സ്‌കൂളിലാണ് റാഫി പഠിക്കുന്നത്. രാവിലെ ക്ലാസില്‍ പോകുന്നതിനായി സീപോര്‍ട്ട് റോഡിലെ കൈപ്പടമുകള്‍ ജംങ്ഷനില്‍ നിന്ന് ആലുവ തൃപ്പൂണിത്തുറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയപ്പോഴായിരുന്നു കണ്ടക്ടറുടെ ഭാഗത്തു നിന്ന് മോശം പ്രതികരണമുണ്ടായത്.

ബസ് കണ്ടക്ടര്‍ യാത്രക്കാരുടെ മുന്നില്‍ വച്ച് മകനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് റാഫിയുടെ പിതാവ് ജബ്ബാറിന്റെ പരാതി. ഒര്‍ജിനല്‍ യാത്രാപ്പാസ് ഇല്ലാത്തതിന്റെ പേരില്‍ കണ്ടക്ടര്‍ വിദ്യാര്‍ഥിയോട് തട്ടിക്കയറിയെന്നും ജബ്ബാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പാസ് നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ലാമിനേറ്റഡ് പാസാണ് കൊടുത്തുവിട്ടിരുന്നത്.

മകനോട് മേശമായി പെരുമാറിയ കണ്ടക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റിജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കും ആലുവ കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഓഫീസര്‍ക്കും കളമശേരി പൊലീസിലും പിതാവ് പരാതി നല്‍കിയിട്ടുണ്ട്.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി; ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം...

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ്പ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി കസ്റ്റടിയില്‍

തൃശൂര്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. ഇന്ന് രാവിലെ തൃശൂര്‍...