രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയില്‍ ഇടിവ്. പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു. എഎന്‍ഐ റിപ്പോര്‍ട്ട് പ്രകാരം 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ 158 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ ഓയില്‍ കമ്പനി ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ നിരക്ക് 19 കിലോയ്ക്ക് 158 രൂപ കുറച്ചു. ഇന്ത്യന്‍ ഓയിലിന്റെ 19 കിലോഗ്രാം സിലിണ്ടറിന് 1,522.50 രൂപയാണ് ഇന്നത്തെ വില.
വാണിജ്യ, ഗാര്‍ഹിക എല്‍പിജി (ദ്രവീകൃത പെട്രോളിയം ഗ്യാസ്) സിലിണ്ടറുകള്‍ക്കായുള്ള പ്രതിമാസ വില പുനരവലോകനങ്ങള്‍ എല്ലാ മാസത്തേയും ആദ്യ ദിവസം നടക്കുന്നു. പുതിയ നിരക്കുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
നേരത്തെ ഓഗസ്റ്റില്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചിരുന്നു. ജൂലൈയില്‍ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില 7 രൂപ വീതം വര്‍ധിപ്പിച്ചിരുന്നു.
ഈ വര്‍ദ്ധനവിന് മുമ്പ്, ഈ വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളില്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് തുടര്‍ച്ചയായി രണ്ട് തവണ വില കുറച്ചിരുന്നു. മേയില്‍ ഒഎംസികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 172 രൂപ കുറച്ചപ്പോള്‍ ജൂണില്‍ 83 രൂപ കുറച്ചു. ഏപ്രിലിലും വില യൂണിറ്റിന് 91.50 രൂപ കുറച്ചിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി പാചക വാതക വില കുതിച്ചുയരുകയും ഇത് ഒരു പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറുകയും ചെയ്തിരുന്നു.