തിരുവനന്തപുരം കാട്ടാക്കടയില്‍ കോളജ് വിദ്യാര്‍ഥിനി കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. കാട്ടാക്കട ബസ് ഡിപ്പോയിലാണ് അപകടം. അമിത വേഗതയില്‍ എത്തിയ ബസ് കെട്ടിടത്തിനുള്ളില്‍ നിന്ന് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അബന്യയെ ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് ബസ് തൂണില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ രാമചന്ദ്രന്‍ നായര്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. അപകടത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധിച്ചു.