മഴക്കെടുതി അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പൂര്‍ണസജ്ജമെന്ന് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍


മലപ്പുറം: മഴക്കെടുതി അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ പൂര്‍ണസജ്ജമെന്ന് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍. അടുത്ത മൂന്ന് ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗംചേര്‍ന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാനും ഉത്തരവിട്ടു. ഓറഞ്ച് ബുക്ക് അനുസരിച്ചുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്തസാധ്യതാ പ്രദേശങ്ങളില്‍നിന്നും ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാനും നിര്‍ദേശം നല്‍കി. ദേശീയ ദുരന്തനിവാരണ സേനയുടെ സംഘത്തെ ജില്ലയില്‍ എത്തിക്കും. ബിഎസ്എന്‍എലിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി കമ്യൂണിക്കേഷന്‍ സംവിധാനം ഉടനടി ഒരുങ്ങും. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ ആശുപത്രികള്‍ സിഎച്ച്‌സികളും പിഎച്ച്‌സികളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ സജ്ജമാക്കും. പ്രത്യേക സംഘത്തെ സജ്ജമാക്കാന്‍ കെഎസ്ഇബി, പിഡബ്ല്യൂഡി വകുപ്പിനും നിര്‍ദേശം നല്‍കി. തീരപ്രദേശങ്ങളില്‍ കടലാക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ജാഗ്രത പുലര്‍ത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും ഡിഡി ഫിഷറീസ്, ബന്ധപ്പെട്ട തഹസില്‍ദാര്‍, താലൂക്കിന്റെ ചാര്‍ജുള്ള ഡെപ്യൂട്ടി കലക്ടര്‍ എന്നിവരെയും ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.

spot_img

Related news

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു....

നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു; മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി

മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ...

പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ല; പരിശോധനാ ഫലം വൈകിട്ട് ലഭിക്കും, വിവരങ്ങള്‍ കൈമാറുമെന്നും ജില്ലാ കലക്ടര്‍

മലപ്പുറം: പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്...

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍...