കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ തലസ്ഥാനത്ത് സംഘര്‍ഷം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിക്കുന്നതിനിടെ ഉണ്ടായസംഘര്‍ഷത്തിന് പിന്നാലെ പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചു. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പ്രസംഗിക്കുന്നതിനിടെ നേതാക്കള്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ഇതേടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന് നേരെ കല്ലേറുണ്ടാവുകയും ചെയ്തു.പ്രവര്‍ത്തകര്‍ നവകേരള സദസ്സിന്റെ ബോര്‍ഡുകള്‍ തകര്‍ക്കുകയും ഇന്ദിരാഭവന്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ വാഹനങ്ങളുള്‍പ്പടെ തടഞ്ഞു.അതെസമയം പ്രകോപനമില്ലാതെയാണ് പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധം തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണിതെന്ന് ശശി തരൂര്‍ എം പി പ്രതികരിച്ചു.