തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സംഘര്‍ഷം. കണ്ണൂരില്‍ ഫുട്‌ബോള്‍ ആഹ്‌ളാദത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരത്ത് എസ് ഐക്ക് മദ്യപ സംഘത്തിന്റെ മര്‍ദനമേറ്റു. കൊട്ടാരക്കരയില്‍ ഡിവൈഎഫ്‌ഐ എഐവൈഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എറണാകുളത്തും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഘോഷത്തിനിടെ മര്‍ദ്ദനമേറ്റു.കണ്ണൂര്‍ പള്ളിയാന്‍ മൂലയിലാണ് ഫുട്‌ബോള്‍ ആഹ്‌ളാദത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റത്. വെട്ടേറ്റവരില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ഷ്, അലക്‌സ് ആന്റണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂവരും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.