ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍; ആശങ്കയുമായി ഇന്ത്യ

ദില്ലി: ശ്രീലങ്കയുടെ പ്രധാന തുറമുഖമായ ഹമ്പന്‍തോട്ട തുറമുഖത്തേക്ക് അടുത്തയാഴ്ച എത്തുന്ന ചൈനീസ് ‘ചാരക്കപ്പല്‍’ സംബന്ധിച്ച് ആശങ്കയുമായി ഇന്ത്യ. കപ്പലിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ശ്രീലങ്കന്‍ അധികൃതരുമായി ഇന്ത്യ ചര്‍ച്ച നടത്തി. ‘യുവാന്‍ വാന്‍ 5’ ക്ലാസ് ട്രാക്കിംഗ് കപ്പലാണ് ശ്രീലങ്കയില്‍ എത്തുന്നത്. ‘ഗവേഷണ’ കപ്പലാണെന്നാണ് ചൈനയുടെ വാദം.
‘ഗവേഷണ’ കപ്പല്‍ ഓഗസ്റ്റ് 11ന് ശ്രീലങ്കയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 1987-ലെ ഉഭയകക്ഷി കരാര്‍ പ്രകാരം, ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ ഒരു രാജ്യത്തിനും സൈനിക ഉപയോഗത്തിനായി ശ്രീലങ്കയിലെ ഒരു തുറമുഖം വിട്ടുകൊടുക്കരുത്. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ലങ്കന്‍ സര്‍ക്കാരിനോട് വിഷയം ഉന്നയിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് വിവരം റിപ്പോര്‍ട്ടു ചെയ്യ്തത്. ദക്ഷിണ ലങ്കന്‍ തുറമുഖമായ ഹംബന്‍തോട്ടയിലേക്കാണ് കപ്പല്‍ നീങ്ങുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കപ്പലിന്റെ സാന്നിധ്യം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. മിസൈല്‍, ബഹിരാകാശ, ഉപഗ്രഹ ട്രാക്കിംഗ് എന്നീ സംവിധാനങ്ങളുള്ള കപ്പലിന്റെ സാന്നിധ്യം ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.2014 മുതല്‍ ലങ്കന്‍ തുറമുഖങ്ങളിലുള്ള മുങ്ങിക്കപ്പലുകളെ അപേക്ഷിച്ച് ഈ കപ്പലിന്റെ പ്രഹര ശേഷി അതിമാരകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 750 കിലോമീറ്ററിലേറെ ദൂരമാണ് കപ്പലില്‍ നിന്നുളള നിരീക്ഷണ പരിധി.

spot_img

Related news

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയിൽ മോചിതനായി

ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനായി....

തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

മുംബൈ: തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു....

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ദേശീയ...

കൊവിഡ് വ്യാപനം: ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍...

33 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി; കുഞ്ഞിന് ജന്മം നല്‍കുന്നതില്‍ അമ്മയുടെ തെരഞ്ഞെടുപ്പ് ആത്യന്തികമാണെന്ന് ദില്ലി ഹൈക്കോടതി

ദില്ലി: കുഞ്ഞിന് ജന്മം നല്‍കുന്നതില്‍ അമ്മയുടെ തെരഞ്ഞെടുപ്പ് ആത്യന്തികമാണെന്ന് ദില്ലി ഹൈക്കോടതി....

LEAVE A REPLY

Please enter your comment!
Please enter your name here