കുറ്റിപ്പുറം :രണ്ടു വയസുകാരി കിണറ്റിൽ വീണു മരിച്ചു. കുറ്റിപ്പുറം പാഴൂർ സ്വദേശികളായ ആശാരിപറമ്പിൽ ബിനീഷിൻ്റെയും അനിതയുടെയും മകൾ വേദിക (രണ്ട്) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് സംഭവം.കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടപ്പാളിലെ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുളള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.