തിരൂരില്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ കോഴിത്തല; പരാതിയുമായി അധ്യാപിക

മലപ്പുറം തിരൂരില്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ കോഴിത്തലയെന്ന പരാതിയുമായി അധ്യാപിക. തിരൂര്‍ ഏഴൂര്‍ പി.സി പടിയിലെ കളരിക്കല്‍ പ്രതിഭയ്ക്കാണ് ബിരിയാണിയില്‍ നിന്ന് കോഴിത്തല ലഭിച്ചത്. മുത്തൂരിലെ പൊറോട്ട സ്റ്റാളില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്.

നാല് ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. ഒരു പാക്കറ്റ് ബിരിയാണി തുറന്നുനോക്കിയപ്പോഴാണ് ബിരിയാണിക്കകത്ത് കോഴിത്തല കണ്ടത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാര്‍സല്‍ പൊട്ടിച്ചപ്പോഴായിരുന്നു സംഭവം. തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പ്രതിഭ പരാതി നല്‍കിയിട്ടുണ്ട്. പരപ്പേരി സ്വാശ്രയ കോളജിലെ അദ്ധ്യാപികയാണ് പ്രതിഭ.

spot_img

Related news

വണ്ടൂരിനെ നടുക്കിയ രാത്രി; യുവാക്കളെ ജീപ്പിടിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍

മലപ്പുറം: യുവാക്കളെ ജീപ്പിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പൂങ്ങോട്...

വെട്ടിച്ചിറ കാടാമ്പുഴയിലെ ബാലവിവാഹം: കേരളത്തിന് അപമാനമെന്ന് കോടതി

മഞ്ചേരി: കാടാമ്പുഴയില്‍ 14കാരിയുടെ വിവാഹം നടത്താന്‍ ശ്രമിച്ച ബന്ധുക്കളുടെ നടപടി നൂറ്...

അബു അരീക്കോടിന്‍റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥി അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

കാട്ടുപന്നി കുറുകെച്ചാടി, കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പാടത്തേക്ക് മറഞ്ഞു; 3 യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ചിറ്റൂർ റോഡിൽ കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണം വിട്ട കാർ...