ട്രെയിന്‍ സമയത്തില്‍ മാറ്റം

ഏതാനും ട്രെയിനുകളുടെ സമയക്രമത്തില്‍ ഒന്നുമുതല്‍ റെയില്‍വേ മാറ്റംവരുത്തി. ഷൊര്‍ണൂര്‍ ജങ്ഷന്‍- കണ്ണൂര്‍ മെമു (06023) സ്‌പെഷ്യല്‍ ട്രെയിന്‍ ഞായറാഴ്ച മുതല്‍ പുലര്‍ച്ചെ 4.30ന് പകരം അഞ്ചിനായിരിക്കും യാത്ര ആരംഭിക്കുക. ഷൊര്‍ണൂര്‍ ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ (06017) മെമു പുലര്‍ച്ചെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22637) മംഗളൂരുവില്‍ പത്തുമിനിട്ട് വൈകി രാവിലെ 5.50നേ എത്തുകയുള്ളൂ.

തിരുവനന്തപുരം സെന്‍ട്രല്‍- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് (12082) രാത്രി 12.50നായിരിക്കും കണ്ണൂരിലെത്തുക. നേരത്തേ ഇത് 12.25ആയിരുന്നു. ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307) 25 മിനിട്ട് വൈകി രാത്രി 12.30നായിരിക്കും കണ്ണൂരിലെത്തുക. മംഗളൂരു സെന്‍ട്രല്‍- കോഴിക്കോട് എക്‌സ്പ്രസ് (16610) പത്തുമിനിറ്റ് വൈകിട്ട് 10.25നായിരിക്കും കോഴിക്കോട് എത്തുക.

spot_img

Related news

തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് വയനാട്ടില്‍

വയനാട്: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം...

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ അന്തരിച്ചു. 89...

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; നിയമസഭയില്‍ തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി വി അന്‍വര്‍

നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. താന്‍ പ്രതിപക്ഷത്തിന്റെ...