കേന്ദ്ര സര്‍വകലാശാല: ബിരു​ദ പ്രവേശനത്തിന് ഇനി പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കില്ല

ന്യൂഡൽഹി: കേന്ദ്ര സര്‍വകലാശാലകളിലെ ബിരു​ദ പ്രവേശനത്തിന് ഇനി പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കില്ല.പ്രവേശനത്തിന് പൊതു പരീക്ഷ നടത്തും. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പൊതുപരീക്ഷ എഴുതാം.

2022- 23 അധ്യയന വര്‍ഷം മുതലാണ് പ്രാദേശിക ഭാഷകളില്‍ പൊതുപരീക്ഷ നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്ലസ്ടു സിലബസിനെ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങള്‍. ഒറ്റത്തവണ രജിസ്ട്രേഷനാണുണ്ടാവുക. ജൂലൈ ആദ്യ വാരമാകും പരീക്ഷ.

ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പ്രവേശന പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിലും എഴുതാം. ശശി തരൂര്‍ എംപിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

spot_img

Related news

തമിഴ്‌നാട്ടിൽ ഇനി വിജയ് ‘റൂൾസ്’; ലഹരി മാഫിയക്ക് പൂട്ടുവീഴും

തമിഴ്‌നാട്ടിൽ ലഹരി ഉപയോഗവും വിപണനവും പൂർണ്ണമായി തുടച്ചുനീക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുഖ്യമന്ത്രി...

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രാഹുൽ-ഖർഗെ കൂടിക്കാഴ്ച 5.30-ന്

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഇന്ന് വിരാമമായേക്കും....

നാരങ്ങ പറിച്ചതിന് ക്രൂരത; 12 വയസ്സുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി, ബിഹാറിൽ 12 പേർ പിടിയിൽ

ബിഹാറിലെ നളന്ദയിൽ വെറും ഒരു നാരങ്ങയുടെ പേരിൽ പന്ത്രണ്ട് വയസ്സുകാരനെ ആൾക്കൂട്ടം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; രാജ്യത്ത് 85.20% വിജയം, തിരുവനന്തപുരം മേഖല വീണ്ടും മുന്നിൽ

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 85.20 ശതമാനമാണ് ദേശീയതലത്തിലെ...

സോണിയാ ഗാന്ധി ആശുപത്രിയിൽ; ചികിത്സ നേത്ര സംബന്ധമായ അസുഖത്തിന്

മുതിർന്ന കോൺഗ്രസ് നേതാവും മുൻ യുപിഎ അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ...