ഐ എം ഒ അടക്കം ആപ്പുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം;14 ആപ്പുകളാണ് നിരോധിച്ചത്

കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഐ എം ഒ, ക്രിപ് വൈസര്‍, എനിഗ്മ, സേഫ് സ്വിസ്സ്, വിക്കര്‍മി, മീഡിയഫയര്‍, ബ്ര്യാര്‍, ബിചാറ്റ്, നന്ദ്‌ബോക്‌സ്, കോന്യോന്‍, എലമെന്റ്, സെക്കന്‍ഡ് ലൈന്‍, സാംഗി, ത്രീമ എന്നിവയടക്കം 14 ആപ്പുകളാണ് നിരോധിച്ചത്. ജമ്മു കശ്മീരിലെ തീവ്രവാദ സംഘങ്ങള്‍ ഇവ ദുരുപയോഗം ചെയ്യുന്നതിനാലാണ് നിരോധനം.

അനുയായികളുമായും ചാരന്മാരുമായും ആശയവിനിമയം നടത്താനും പാക്കിസ്ഥാനില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും തീവ്രവാദ സംഘങ്ങള്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സുരക്ഷ, ഇന്റലിജന്‍സ് ഏജന്‍സികളുടെ ശിപാര്‍ശ പ്രകാരമാണ് നടപടി.

spot_img

Related news

മലയാളികൾക്ക് സന്തോഷവാർത്ത; കേരളത്തിന് മൂന്നാം വന്ദേഭാരത്: പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

ദില്ലി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...

രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം

രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം. 2016...

രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടർ

രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിന്റ ഫോട്ടോ...

‘ഹരിയാനയിൽ വോട്ടുകൊള്ള നടത്തി, 25ലക്ഷം വോട്ടുകൾ കവർന്നു; തെളിവുകൾ ഉണ്ട്’; രാഹുൽ ​ഗാന്ധി

വോട്ടുകൊള്ള ആരോപിച്ച് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി. എച്ച് ഫയൽ...