പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ കുട്ടിക്ക് പേവിഷബാധയ്ക്കുള്ള മരുന്ന് മാറി കുത്തിവെച്ച സംഭവത്തില്‍ നഴ്‌സിന് വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. അങ്കമാലി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡി.എം.ഒയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം.
കുട്ടിയുടെ കൂടെ ആളില്ലാത്ത സമയത്ത് ആയിരുന്നു കുത്തിവെപ്പ് എടുത്തത്. ചീട്ട് പരിശോധിച്ചില്ല. തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ നഴ്‌സിനെതിരേ ഒരു പരാതിയും തങ്ങള്‍ക്ക് ഇല്ല എന്ന് കുട്ടിയുടെ കുടുംബം വ്യക്തമാക്കുന്നു.
നിലവില്‍ കുട്ടിക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക കുടുംബത്തിനുണ്ട്. ഇത് പരിഹരിച്ചാല്‍, മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും നഴ്‌സിനെതിരേ പരാതികളൊന്നും ഇല്ലെന്നും കുടുംബം വ്യക്തമാക്കി.