നിപാഭീതി ഒഴിഞ്ഞിട്ടും കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ പുനരാരംഭിച്ചില്ല

നിപയുടെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിവച്ച കാര്‍ഗോ സര്‍വീസ് പുനരാരംഭിച്ചില്ല. നിപ പ്രതിസന്ധി ഒഴിഞ്ഞതിനാല്‍ കയറ്റുമതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. പച്ചക്കറി ഉള്‍പെടെയുളള സാധനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

നിപ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള കയറ്റുമതി പൂര്‍ണമായി നിര്‍ത്തിയിരുന്നു. നിപ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയില്‍നിന്ന് തെട്ടടുത്തുള്ള കണ്ണൂര്‍ വിമാനത്താവളത്തിന് നിപമുക്ത സര്‍ട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് നല്‍കിയിരുന്നു. എന്നാല്‍, പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള കാര്‍ഗോ പൂര്‍ണമായും നിര്‍ത്തി. എല്ലാവര്‍ക്കും നിപ നെഗറ്റീവായെങ്കിലും കയറ്റുമതി പുനരാരംഭിച്ചിട്ടില്ല.

പഴങ്ങളും പച്ചക്കറികളും ഉള്‍പെടെ കയറ്റുമതി ചെയ്യാന്‍ കഴിയാത്തതിനാല്‍ വ്യാപാരികളും കര്‍ഷകരുമെല്ലാം പ്രതിസന്ധിയിലാണ്. പഴംപച്ചക്കറി കയറ്റുമതിയില്‍ 20212022ല്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് കസ്റ്റംസിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഇടപെട്ട് കാര്‍ഗോക്കുള്ള തടസങ്ങള്‍ നീക്കണമെന്ന് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...