തമിഴ്‌നാട്ടില്‍ കാര്‍ ബസുമായി കൂട്ടിയിടിച്ചു; അപകടത്തില്‍ ഏഴു മരണം

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. തിരുവണ്ണാമലൈയില്‍ കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൃഷ്ണഗിരി ഹൈവേയില്‍ അര്‍ധരാത്രിയാണ് അപകടമുണ്ടായത്.

മരിച്ച ആറുപേര്‍ അസം സ്വദേശികളാണ്. ഒരാള്‍ തമിഴ്‌നാട്ടുകാരനുമാണ്. പോണ്ടിച്ചേരിയിലെ പശ ഫാക്ടറിയില്‍ നിന്നും ഹൊസൂരിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

തൊഴിലാളികള്‍ സഞ്ചരിച്ച ടാറ്റ സുമോ കാര്‍ നിയന്ത്രണം വിട്ട് ബംഗലൂരുവില്‍ നിന്നും വരികയായിരുന്ന യാത്രാ ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

spot_img

Related news

പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറി; ആഘാതത്തില്‍ യുവാവിന് ദാരുണാന്ത്യം

കാണ്‍പൂര്‍ പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന്റെ ആഘാതത്തില്‍ 23കാരന്‍ മരിച്ചു. ഓട്ടോറിക്ഷ...

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി; മനംനൊന്ത് ആരാധകന്‍ ജീവനൊടുക്കി

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിയില്‍ മനംനൊന്ത് ആരാധകന്‍ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ...

അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശക്കളി

അഹമ്മദാബാദ്: അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശക്കളി. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ തുടരെ...

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചുദോഡയിലെ അസർ മേഖലയിലാണ് അപകടമുണ്ടായത്.

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. ദോഡയിലെ...

ഷാരൂഖിനെയും ദളപതി വിജയ്‌യെയും ഒരേ സിനിമയില്‍ കാണാം; അധികം വൈകില്ലെന്ന് അറ്റ്‌ലി

ഷാരൂഖ് ഖാനെയും ദളപതി വിജയ്‌യെയും ഒരേ സിനിമയില്‍ അണിനിരത്താന്‍ അറ്റ്‌ലി. ഇരുവര്‍ക്കും...