നായപരിശീലനത്തിന്റെ മറവില്‍ കഞ്ചാവുകൃഷി; റോബിന്‍ ജോര്‍ജ് പിടിയില്‍

കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിന്‍ ജോര്‍ജ് (28)പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് റോബിന്‍ ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും റോബിന്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

കുമാരനെല്ലൂര്‍ വലിയാലിന്‍ചുവടിനു സമീപം ഡെല്‍റ്റ കെ നയന്‍ എന്ന നായ പരിശീലന കേന്ദ്രത്തിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയതിരുന്നത്. അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ടതടക്കം ആക്രമണ സ്വഭാവുമുള്ള പതിമൂന്ന് നായകള്‍ ഇവിടെയുണ്ടായിരുന്നു. പ്രതിയെ തേടി ചെന്ന പൊലീസുദ്യോഗസ്ഥക്ക് നേരെയും കുരച്ചെത്തിയ നായകളുടെ ആക്രമണത്തില്‍ ഒരുവിധമാണ് രക്ഷപ്പെട്ടത്.നായകളെ പൊലീസിന് നേരെ അഴിച്ചുവിട്ടശേഷം മീനച്ചിലാറ്റില്‍ ചാടിയാണ് റോബിന്‍ രക്ഷപ്പെട്ടത്.കാക്കി വസ്ത്രം കണ്ടാല്‍ ആക്രമിക്കുന്നതിനുള്ള പരിശീലനം നായ്ക്കള്‍ക്കു റോബിന്‍ നല്‍കിയിരുന്നതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

spot_img

Related news

അറബിക്കടലില്‍ ന്യൂനമര്‍ദം; ഈയാഴ്ച ശക്തമായ മഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍...

സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍...

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു...

കേരളത്തില്‍ മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു. രാജ്യത്ത് അപൂര്‍വ്വമായി കാണപ്പെടുന്നതും ചെള്ള്...

കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കുറ്റിപ്പുറം : കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത യുവാവിനെ മരിച്ച...