മൂന്നിടത്ത് ഇന്ന് ഉപതെരഞ്ഞെടുപ്പ്


മലപ്പുറം: ജില്ലയില്‍ വള്ളിക്കുന്ന്, ആലങ്കോട്, കണ്ണമംഗലം പഞ്ചായത്തുകളിലാണ് ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്‌. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനവും പ്രാദേശിക വികസനവും ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് വോട്ടര്‍മാരെ കാണുന്നത്. മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍നിന്ന് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത്. ഇത് വോട്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍.


വള്ളിക്കുന്ന് പഞ്ചായത്ത് പരുത്തിക്കാട് ഒമ്പതാം വാര്‍ഡിലാണ് തെരഞ്ഞെടുപ്പ്. സിപിഐ എമ്മിലെ പി എം രാധാകൃഷ്ണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മേലയില്‍ വിജയന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും ലതീഷ് ചുങ്കപള്ളി ബിജെപി സ്ഥാനാര്‍ഥിയുമാണ്. യുഡിഎഫ് അംഗമായിരുന്ന വിനോദ്കുമാര്‍ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. നിലവില്‍ പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫാണ്. 23 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫിന് 14 അംഗങ്ങളും യുഡിഎഫിന് ഒമ്പത് അംഗങ്ങളുമാണുള്ളത്.


ആലങ്കോട് പഞ്ചായത്തിലെ ഏഴാം-നമ്പര്‍ ( ഉദിനുപറമ്പ്) വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ കെ സി ജയന്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നേരത്തെ വാര്‍ഡിനെ പ്രതിനിധീകരിച്ച എല്‍ഡിഎഫ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ പി പുരുഷോത്തമന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.


കണ്ണമംഗലം പഞ്ചായത്തില്‍ 19–ാം വാര്‍ഡില്‍ (വാളക്കുട)നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി കെ ടി മുഹമ്മദ് ജുനൈദിനെയാണ് എല്‍ഡിഎഫ് പിന്തുണക്കുന്നത്. സി കെ അഹമ്മദാണ് യുഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് പ്രതിനിധി നിര്യാതനായതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

spot_img

Related news

ലീഗിനേയും സമസ്തയെയും രണ്ടാക്കാന്‍ നോക്കുന്നവര്‍ ഒറ്റപ്പെടും; പിളര്‍പ്പുണ്ടാവില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍

മലപ്പുറം: കോഴിക്കോട്ട് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത് സമസ്തയില്‍ എല്ലാവരേയും ഒന്നിപ്പിച്ചു നിര്‍ത്താനെന്ന്...

എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു. കണ്ടനകം...

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

മലപ്പുറം: മലപ്പുറം പോത്ത് കല്ലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. ഒമ്പത്...

വണ്ടൂരിൽ മിനിലോറി ഇരുചക്രവാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വണ്ടൂര്‍ അമ്പലപ്പടിയില്‍ മാങ്കുന്നന്‍ ചന്ദ്രന്‍ ആണ് മരിച്ചത്

വണ്ടൂര്‍ എറിയാട് വാളോര്‍ങ്ങലില്‍ മിനിലോറി ഇരുചക്രവാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട്...

ലൈഫ് ടൈം ഫ്രീ കണ്‍സല്‍ട്ടേഷന്‍ പ്രിവിലേജ് കാര്‍ഡ് വിതരണം

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കിലെ 70 വയസ്സു കഴിഞ്ഞ പെന്‍ഷനേഴ്‌സിന്...