ഉപതെരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനം ഇന്ന്

മലപ്പുറം: ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി.കണ്ണമംഗലം പഞ്ചായത്തിലെ 19—ാം വാര്‍ഡായ വാളക്കുടയില്‍ 71.31, ആലങ്കോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഉദിനുപറമ്പില്‍ 82.53, വള്ളിക്കുന്ന് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ പരുത്തിക്കാട് 80.87 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. ബുധനാഴ്ച രാവിലെ 10ന് വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ ഫലം പ്രഖ്യാപിക്കും.
യുഡിഎഫ് അംഗമായിരുന്ന വിനോദ്കുമാര്‍ രാജിവച്ച ഒഴിവിലാണ് പരുത്തിക്കാട്ടെ ഉപതെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ പി പുരുഷോത്തമന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉദിനുപറമ്പില്‍
ഉപതെരഞ്ഞെടുപ്പ്. വാളക്കുടയില്‍ യുഡിഎഫ് പ്രതിനിധിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.

spot_img

Related news

പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു

മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു വേങ്ങര കോട്ടുമല...

ഫേസ് വളാഞ്ചേരി യുഎഇ ഫോറം റമദാനിൽ സ്വരൂപിച്ച തുക വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്‌ കൈമാറി

വളാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനറിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽക്കൂടി...

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...