ബസുകളിലെ കണ്‍സെഷന്‍ പ്രായം ഉയര്‍ത്തിയതില്‍ ശക്തമായ പ്രതിഷേധവുമായി ബസ് ഉടമകള്‍. പുതിയ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ മറ്റ് സംഘടനകളുമായി ചേര്‍ന്ന് സമരം തീരുമാനിക്കുമെന്നാണ് സംഘടനയുടെ തീരുമാനം. അതേസമയം ബസുകളില്‍ സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നതിലും വിമര്‍ശനം ശക്തമാണ്.
കഴിഞ്ഞ ദിവസമാണ് ബസുകളില്‍ കണ്‍സഷന്‍ നല്‍കുന്നതിനുള്ള പ്രായപരിധി 25 ല്‍ നിന്നും 27 ആയി ഉയര്‍ത്തി ഉത്തരവിറങ്ങിയത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് ബസ് ഉടമകള്‍ പറയുന്നു. സംഘടനകളുമായി ചര്‍ച്ച ചെയ്യാതെയാണ് നടപടി സ്വീകരിച്ചതെന്നും ഇവര്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പ്രായം 18 വയസാക്കി കുറയ്ക്കണമെന്നും ഇവരുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. ഇക്കാര്യത്തില്‍ രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടി. അടുത്ത ദിവസങ്ങളില്‍ മറ്റ് സംഘടനകളുമായി ചേര്‍ന്ന് സമരം ചര്‍ച്ച ചെയ്യാനാണ് സംഘടനയുടെ തീരുമാനം.
അതിനിടെ ബസുകളില്‍ സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നതിലും വിമര്‍ശനം ശക്തമാണ്. സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാന്‍ അധിക ചെലവാണെന്നും പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന മേഖലയില്‍ ഈ തീരുമാനം അപ്രായോഗികമാണെന്നും ഉടമകള്‍ പറയുന്നു. െ്രെഡവര്‍ക്കും മുന്നില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്നാണ് വിവരം. അതേസമയം സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് ഇനിയും സര്‍ക്കുലര്‍ ലഭിച്ചിട്ടില്ല. കേന്ദ്രനിയമം അനുസരിച്ച് ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. പുതിയ വാഹനങ്ങള്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചാണ് പുറത്തിറക്കുന്നത്.