സമരത്തില്‍ നിന്നും ബസ് ഉടമകള്‍ പിന്‍മാറണം; ബസ് ചാര്‍ജ് വര്‍ധന ഗൗരവ പരിഗണനയില്‍ എന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയും ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ധനയും സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചുവരികയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ സാഹചര്യത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചും സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കിയും സമരം നടത്തണമോയെന്ന് അവര്‍ തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു. നാളെ മുതല്‍ പ്രഖ്യാപിച്ച സ്വകാര്യ ബസ് പണിമുടക്കിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ബസ് ചാര്‍ജ് വര്‍ധനയും ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ധനയും സര്‍ക്കാര്‍ ഗൗരവ പൂര്‍വം പരിഗണിച്ചു വരികയാണ്. രണ്ടും ഒരുമിച്ച് തീരുമാനമെടുക്കേണ്ട കാര്യമാണ്. അത് സമരം പ്രഖ്യാപിച്ചവര്‍ക്കും അറിയാം. ബസ് സമരവുമായി മുന്നോട്ട് പോയാല്‍ കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസ് നടത്തും. ഇതിനായി നിര്‍ദേശം നല്‍കിയിണ്ട്. സമരം നടത്തിയത് കൊണ്ട് ചാര്‍ജ് വര്‍ധന നേരത്തെ ആകില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ആണ് ഓട്ടോ ടാക്‌സി വര്‍ധന സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മറ്റികളുടെ നിര്‍ദേശം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിനേ ശേഷമെ അന്തിമ തീരുമാനത്തിലെത്തു. ചാര്‍ജ് വര്‍ധനവ് തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു


spot_img

Related news

ചൂടില്‍ നിന്ന് ആശ്വാസം; സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത

കനത്ത ചൂടിനിടെ സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ മൂന്ന്...

കണ്ടെത്തിയത് 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍; 17,500 രൂപ പിഴ

ആലപ്പുഴ: മാര്‍ച്ച് 31 ന് സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക തര്‍ക്കം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ സുഹൃത്തിനെ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തി അസം സ്വദേശി

മലപ്പുറം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തി. കൊണ്ടോട്ടി കിഴിശ്ശേരിയിലാണ്...

പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ്; 3 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ 3 പ്രതികള്‍ കുറ്റക്കാരെന്ന്...

തമിഴ്‌നാട് വഴി കേരളത്തിലേക്ക്; എംഡിഎംഎയുമായി നിയമവിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍....