സംസ്ഥാനപാതയില്‍ കുറ്റിപ്പുറം പള്ളി പ്പടിയില്‍ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറിഡ്രൈവര്‍ക്കും ഏതാനും ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റു.കോഴിക്കോട് ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന എവര്‍ഗ്രീന്‍ ബസ്സും എതിര്‍ ദിശയില്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
ഞായറാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റി.ലോറി ഡ്രൈവര്‍ക്ക് കാലിനും നടുവിനും പരിക്കുപറ്റി. അപകടത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു.ലോറിയുടെ ക്യാബിന്‍ അടര്‍ത്തി മാറ്റിയാണ് ലോറി െ്രെഡവറെ പുറത്തെടുത്തത്.
പരിക്ക് പറ്റിയവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രി, കുറ്റിപ്പുറം ഹയാത്ത്, വളാഞ്ചേരി നടക്കാവ് എന്നീ ആശുപത്രികളിലും ഗുരുതരമായി പരിക്കേറ്റവരെ കോട്ടക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.കുറ്റിപ്പുറം പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന്നേതൃത്വംനല്‍കി.