ഇലവുങ്കൽ ബസ് അപകടം; മൂന്ന് പേരുടെ നില ഗുരുതരം

പത്തനംതിട്ട: ശബരിമല പാതയിൽ ഇലവുങ്കലിനു സമീപം തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 50 പേർക്കു പരുക്ക്. ദർശനം കഴിഞ്ഞ് മടങ്ങുംവഴി ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. ഇലവുങ്കൽ കഴിഞ്ഞ് എരുമേലി റൂട്ടിൽ നാറാണുതോട്ടിലേക്കു വരുന്ന മൂന്നാമത്തെ വളവിലാണ് ബസ് ഏകദേശം 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. 8 കുട്ടികളടക്കം തഞ്ചാവൂർ സ്വദേശികളായ 64 തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  14 പേരാണ് ചികിത്സയിലുള്ളത്. അതിൽ മൂന്നു പേർക്കാണ് ​ഗുരുതര പരിക്ക്. 

3 കുട്ടികൾ ഉൾപ്പെടെ 14 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും 3 പേർ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ബാക്കിയുള്ളവരെ പത്തനംതിട്ട ജനറൽ ആശുപത്രി, നിലയ്ക്കൽ ഗവ.ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ ബാലസുബ്രഹ്മണ്യം (52), രംഗനാഥൻ (85) എന്നിവർക്ക് സാരമായി പരുക്കേറ്റു. കഴുത്തിൽ മുറിവേറ്റ രംഗനാഥനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ബാല സുബ്രഹ്മണ്യന്റെ മൂന്നു വാരിയെല്ലുകൾ പൊട്ടി.

അശ്രദ്ധമായി വാഹമനോടിച്ച ഡ്രൈവർ ബാലസുബ്രഹ്മണ്യത്തിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചു എന്നാണ് ഡ്രൈവർ ബാലസുബ്രഹ്മണ്യത്തിനെതിരെയുള്ള കേസ്. അലക്ഷ്യമായി വാഹനമോടിച്ചു എന്ന് പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനക്കും അപകടത്തിന്റെ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വന്നതിന് ശേഷം നടപടി ക്രമങ്ങൾ മാറാൻ സാധ്യതയുണ്ട്. കൂടുതൽ വകുപ്പുകൾ ചുമത്താനുള്ള സാധ്യതയുണ്ട്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ മെഡിക്കൽ കോളജിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു.

spot_img

Related news

ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹ...

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍; ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കാനിരിക്കെ ആശങ്ക വേണ്ടെന്ന്...

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി...

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9 വിദ്യാര്‍ഥികള്‍ക്കു നോട്ടിസ്

കോഴിക്കോട് ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9...

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം...