വാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്‌നാട് വാല്‍പ്പാറയില്‍ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിന് സമീപത്തുള്ള തേയില തോട്ടത്തില്‍ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കുട്ടിയുടെ പാതി ശരീരം പുലി കടിച്ചു പറിച്ച നിലയിലാണ് കണ്ടെത്തിയത്. ഒരു കാലും മുഖവും മാത്രമാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. തമിഴ്‌നാട് മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വരയന്‍ പുലിയാണ് കുട്ടിയെ കടിച്ചുകൊന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇന്നലെ വൈകിട്ടോടെയാണ് വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കവേ കുട്ടിയെ പുലി പിടികൂടുന്നത്. അമ്മയുടെ മുന്‍പില്‍ വെച്ചായിരുന്നു സംഭവം. പിന്നീട് അമ്മയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നത്. മേഖലയില്‍ വ്യാപകമായ തിരച്ചില്‍ വനം വകുപ്പ് നടത്തിയിരുന്നു. മഴ പെയ്തതിനാല്‍ തിരച്ചില്‍ ദുഷ്‌ക്കരമായിരുന്നു.

സ്ഥലത്ത് ഇതിന് മുന്‍പും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. കഴിഞ്ഞ മാസമായിരുന്നു മൂന്ന് വയസുകാരിയെ പുലി കടിച്ചു കൊന്നത്. തോട്ടം തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ആളുകള്‍ താമസിക്കുന്ന ജനവാസ മേഖലയിലേക്ക് നിരന്തരമായി വന്യ മൃഗങ്ങളുടെ ശല്യം പതിവാണ്. ഇവരുടെ വീടുകള്‍ക്ക് ചുറ്റുമായി യാതൊരു തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല. വീടുകള്‍ക്ക് ചുറ്റുമായി ഫെന്‍സിങ് ഇല്ലെന്നും ആരോപണമുണ്ട്.

spot_img

Related news

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ടി.പി.എം. സാഹിർ അന്തരിച്ചു

കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം...

പട്ടാപ്പകൽ വീടുകളിൽ കവർച്ച; ‘നീർക്കോലി’ അൽത്താഫ് അറസ്റ്റിൽ

കോഴിക്കോട്: പട്ടാപ്പകൽ ആളൊഴിഞ്ഞ വീടുകൾ ലക്ഷ്യമിട്ട് കവർച്ച നടത്തിയ കേസിൽ എറണാകുളം...

കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച് പൂജ; മകൻ മാനസിക വെല്ലുവിളി നേരിടുന്നയാൾ

കൊല്ലം: കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജ...

തൃശൂർ കാർഷിക സർവകലാശാലയിൽ ദാരുണാന്ത്യം; ഗവേഷണ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു

തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....