നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. ഇന്നലെയുണ്ടായ വികാസങ്ങളില്‍ ആണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റേതാണ് നടപടി. ജാമ്യം ലഭിച്ചിട്ടും, ജയിലില്‍ കഴിയുന്ന റിമാന്‍ഡ് പ്രതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂര്‍ ഇന്നലെ ജയിലില്‍ തുടര്‍ന്നത്.
സാധാരണ ഉപാധികളുടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ മെമ്മോ ജയിലില്‍ ഹാജരാക്കരുതെന്ന് ബോബി അഭിഭാഷകരോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയില്‍ ചട്ടങ്ങള്‍ക്കും കോടതി നടപടികള്‍ക്കും വിരുദ്ധമാണ് ബോബിയുടെ നിലപാട്.
ജാമ്യ മെമ്മോ ജയിലില്‍ ഹാജരാക്കി ഇന്ന് ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങണം. ഇതിനിടെയാണ് ഈ സംഭവ വികാസങ്ങളെ ഗൗരവമായി കാണുന്നത്. സ്വമേധയ കേസെടുത്ത കോടതി പ്രതിഭാഗം അഭിഭാഷകരോട് എത്താന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിന്റേത് തെറ്റായ പ്രവണതയെന്ന് അഡ്വ. പ്രിയദര്‍ശന്‍ തമ്പി പ്രതികരിച്ചു.
ജാമ്യം ലഭിച്ചതറിഞ്ഞ് ബോബി ചെമ്മണ്ണൂരിന്റെ ആരാധകരും, ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിലെ ജീവനക്കാരും കാക്കനാട് ജയില്‍ പരിസരത്ത് തടിച്ചുകൂടി. ഇവര്‍ ജയില്‍ പരിസരത്ത് പടക്കം വരെ കെട്ടിയിരുന്നു. പൊലീസ് ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ ചിലര്‍ കോടതിക്കെതിരെ വരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതുള്‍പ്പെടെ കോടതി പരിഗണിക്കാന്‍ സാധ്യതയുണ്ട്.