വൈദ്യുതി ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും ഉപഭോക്താവിന് യഥാസമയം എസ്എംഎസ് ആയി അറിയാം. എസ്എംഎസ് ആയി വിവരങ്ങള്‍ കൈമാറാന്‍ വൈദ്യുതി ബോര്‍ഡ് ഒരുക്കിയ സംവിധാനമാണ് ‘ബില്‍ അലര്‍ട്ട് & ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റം’.
13 അക്ക കണ്‍സ്യൂമര്‍ നമ്പറും, ബില്‍ നമ്പരും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാം. https://wss.kseb.in/selfservices/registermobile എന്ന ലിങ്കില്‍ കയറി വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.