ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ വീണ്ടെടുപ്പാവുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ വീണ്ടെടുപ്പായിരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യാത്രയിലൂടെ രാജ്യത്ത് രാഹുല്‍ ഗാന്ധി വിപ്ലവം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഭാരത് ജോഡോ യാത്ര ജനങ്ങളില്‍ ദേശീയ ബോധം ഉണര്‍ത്തുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ജനങ്ങളുടെ ഹൃദയത്തിലാണ് കോണ്‍ഗ്രസ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപി, സംഘപരിവാര്‍ ശക്തികള്‍ രാജ്യത്ത് വര്‍ഗീയത പരത്തുന്നു. വര്‍ഗീയക്കെതിരായ പോരാട്ടമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. പുതുതലമുറയുടെ പ്രതിനിധിയാണ് രാഹുല്‍ ഗാന്ധി. നെഹ്‌റു കുടുംബത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നു. സ്വതന്ത്ര സമര ചരിത്രം ഇല്ലാതാവാത്തടത്തോളം കാലം, നെഹ്‌റു കുടുംബത്തിന്റെയും പ്രാധാന്യം ഇല്ലാതാവില്ല. കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആരാവും എന്നത് ജനാതിപത്യ രീതിയില്‍ അവര്‍ കൈകാര്യം ചെയ്‌തോളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

spot_img

Related news

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,14,159...

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസ ഇടത് സ്വതന്ത്രന്‍

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായിമുസ്ലിം ലീഗ്...

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, വ്യാജ ജോലി വാഗ്ദാനങ്ങളില്‍ വീഴരുത്; വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളില്‍...

ആറ്റുകാല്‍ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ.എറണാകുളം തിരുവനന്തപുരം...

സ്വര്‍ണവില കുറഞ്ഞു; 46,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ...