പിഎംഎവൈ-ലൈഫ് ഭവന നിർമ്മാണ പട്ടികയിൽ അപാകത: നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

പൊന്നാനി: നഗരസഭ പ്രസിദ്ധീകരിച്ച പി എം എ വൈ- ലൈഫ് മിഷൻ പട്ടികയിൽ അർഹരായവർ ഉൾപ്പെടാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ക്യാൻസർ രോഗികൾ, ശാരീരിക വൈകല്യമുള്ളവർ,വിധവകൾ എന്നിവർ ഉൾപ്പെടാത്ത പട്ടികയാണ് നഗരസഭ പരിശോധന പൂർത്തീകരിച്ച് പ്രസിദ്ധീകരിച്ചത്. വീട് ഇല്ലാത്തവർക്ക് നാല് ലക്ഷം രൂപയുടെ ഭവനനിർമാണത്തിന് അപേക്ഷ നൽകി കാത്തിരുന്നവർക്കാണ് ഇങ്ങനെ ദുരനുഭവം സംഭവിച്ചത്. ലിസ്റ്റിൽ ഉൾപ്പെടാത്തവരുടെ പേരുകൾ ഉൾപ്പെടുത്തുവാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് നഗരസഭാ സെക്രട്ടറി നൽകിയ ഉറപ്പിനെ തുടർന്നാണ് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചത്. എ പവിത്രകുമാർ, എം അബ്ദുൽ ലത്തീഫ്, എൻ പി നബീൽ, കെ ജയപ്രകാശ്, അലി കാസിം, മനാഫ്പൊന്നാനി എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.

spot_img

Related news

മുഅല്ലിം ഡേ യും പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും നടന്നു

നരിപ്പറമ്പ്: ജീലാനി നഗര്‍ മദ് റസത്തുല്‍ ബദ്രിയ്യ ഹാളില്‍ ജീലാനി മഹല്ല്...

വളാഞ്ചേരി നഗരസഭാ പരിധിയിലെ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകള്‍ നീക്കം ചെയ്യാൻ നിർദേശം

വളാഞ്ചേരി: ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വളാഞ്ചേരി നഗരസഭാ പരിധിയിലെ പാതയോരങ്ങളിൽ...

വലിയ അക്കങ്ങള്‍ പറയാന്‍ മന്ത്രിക്ക് അറിയാത്തതുകൊണ്ടാണ് മലപ്പുറത്തെ സീറ്റിന്റെ കുറവ് ചെറിയ വ്യത്യാസമായി തോന്നുന്നതെന്ന് സത്താര്‍ പന്തല്ലൂര്‍

മലപ്പുറം :വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍....

കുറ്റിപ്പുറം മഞ്ചാടിയിലുണ്ടായ വാഹനാപകടത്തില്‍ ഡിവൈഎഫ്‌ഐ മലപ്പുറം മുന്‍ ജില്ലാ കമ്മിറ്റി അംഗം മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം തിരൂര്‍ റോഡില്‍ മഞ്ചാടിയിലുണ്ടായ വാഹനാപകടത്തില്‍ ഡിവൈഎഫ്‌ഐ മലപ്പുറം മുന്‍...

യുഎസ്എസ് ജേതാക്കള്‍ക്ക് അസെന്റിന്റെ ആദരം

വളാഞ്ചേരി: വളാഞ്ചേരിയിലെ പ്രമുഖ ട്യൂഷന്‍ സെന്റര്‍ ആയ അസെന്റിന്റെ ആഭിമുഖ്യത്തില്‍ യുഎസ്എസ്...