കോടതി ഹാളില്‍ താല്‍ക്കാലിക ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ബഞ്ച് ക്ലാര്‍ക്കിന് 23 വര്‍ഷം കഠിന തടവ്

കോടതി ഹാളില്‍ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബെഞ്ച് ക്ലാര്‍ക്കിന് 23 വര്‍ഷം കഠിനതടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ ബെഞ്ച് ക്ലാര്‍ക്കായിരുന്ന മറ്റൂര്‍ അച്ചാണ്ടിവീട്ടില്‍ മാര്‍ട്ടിനെയാണ് (53) പറവൂര്‍ അഡീഷണല്‍ ജില്ലാകോടതി ശിക്ഷിച്ചത്. ഇതേ കോടതിയിലെ താല്‍ക്കാലിക ജീവനക്കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.

2016 ഫെബ്രുവരിയി 10 മുതല്‍ മേയ് 24 വരെയുള്ള കാലയളവില്‍ കോടതിഹാള്‍, ശൗചാലയം എന്നിവിടങ്ങളില്‍ വച്ചായിരുന്നു ലൈംഗികപീഡനം. കൃത്യം നടന്നത് കോടതിയിലായതിനാലും പ്രതി കോടതിയുടെ ബെഞ്ച് ക്ലാര്‍ക്കായതും കേസിനെ ശ്രദ്ധേയമാക്കി.

പ്രതിയുടെ പീഡനം കാരണം മാനസികനില തകരാറിലായ യുവതി ഭര്‍ത്താവിനോട് കാര്യംപറഞ്ഞു. ഭര്‍ത്താവ് യുവതിയെ കൗണ്‍സലിംഗിന് വിധേയയാക്കിയശേഷം ആലുവ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ടി ജി വിജയന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. നേരത്തെ വകുപ്പുതല അന്വേഷണം നടത്തി മാര്‍ട്ടിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

spot_img

Related news

വില 40 കോടിയോളം രൂപ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്ന് പിടികൂടിയത് അതിമാരക ലഹരിമരുന്ന്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്ന് പിടികൂടിയ മയക്ക്...

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ്...

‘ചെറിയ ചൂരൽ പ്രയോഗം ആവാം’; വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ല: ഹൈക്കോടതി

കൊച്ചി: വിദ്യാർഥിയെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽ പ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന്...

അബദ്ധത്തിൽ വൈദ്യുതിലൈനിൽ കൈ തട്ടി; ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം....

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണം; 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു....