ചാലക്കുടി: ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംമ്പുമായി ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ. ഷി സ്റ്റൈയിൽ ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല സണ്ണി(51) ആണ് അറസ്റ്റിലായത്.
ബ്യൂട്ടിപാർലറിന്‍റെ മറവിലായിരുന്നു മയക്ക് മരുന്ന് വിൽപന.എക്സൈസിനു ബ്യൂട്ടി പാർലറിൽ ലഹരി വിൽപന നടക്കുന്നതായി രഹസ്യ വിവരം ലഭിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്യൂട്ടി പാർലർ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഷീലയുടെ സ്കൂട്ടറിൽ നിന്നുമാണ് എക്സൈസ് ലഹരിമരുന്ന് കണ്ടെത്തിയത്. കഞ്ചാവിനേക്കാൾ പത്തിരട്ടി വീര്യമുളളതാണ് ഇത്തരം സ്റ്റാംമ്പുകൾക്ക്.