എറണാകുളം ചെറായിയിലെ ബാര്‍ ഹോട്ടലില്‍ സംഘര്‍ഷം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ഹോട്ടലില്‍ എത്തിയ സ്ത്രീകളെ ഒരു സംഘം പരിഹസിക്കുകയായിരുന്നു. സ്ത്രീകള്‍ക്കൊപ്പം എത്തിയവര്‍ ഇത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഹെല്‍മറ്റും മറ്റും ഉപയോഗിച്ച് യുവാക്കളെ മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തിലാണ് നാലു പേരെ മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. മുനമ്പം സ്വദേശികളായ അനന്തു,അഭിരാം,അമീര്‍,ഷാരോണ്‍ എന്നിവരാണ് അറസ്റ്റിലായത്.